Pages

POWDER COATING





പൌഡര്‍ കോട്ടിംഗ്
പൌഡര്‍ കോട്ടിംഗ്  എന്നത് നിര്‍ബാധം വീഴുന്ന ഡ്രൈ പൌഡര്‍ ഉപയോഗിച്ചുള്ള കോട്ടിംഗ് ആണ്. ഡ്രൈ പെയിന്റ് ഒരു ഭാഗത്തില്‍ പൂശുന്ന രീതിയാണിത്. ഒരു ദ്രാവക മിശ്രിതത്തില്‍ ബൈണ്ടരിനേയും ഫില്ലര്‍ ഭാഗങ്ങളെയും സൂക്ഷിക്കാന്‍ ഒരു ലായകം ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് തന്നെയാണ് പൌഡര്‍ കൊട്ടിങ്ങും പരമ്പരാഗതമായ ദ്രാവക പെയിന്റും തമ്മിലുള്ള ഒരേയൊരു വ്യത്യാസം.
കോട്ടിംഗ് വൈദ്യുതി ഉപയോഗിച്ചാണ്‌ ചെയ്യുന്നത്. അതിനു ശേഷം താപം ഉപയോഗിച്ച് ക്യൂര്‍ ചെയ്യുന്നത് ഒരു പുറംതോല്‍ രൂപപ്പെടാന്‍ കാരണമാകുന്നു. തെര്‍മോ സെറ്റ് പൊളിമറിന്റെയോ തെര്‍മോ പ്ലാസ്റ്റിക്കിന്‍റെയോ പൌഡര്‍ ആണ് ഉപയോഗിക്കുന്നത്. പിന്നീട് പരമ്പരാഗതമായ പെയിന്റുകളെക്കാള്‍ ശക്തമായൊരു ഹാന്‍ഡ്‌ ഫിനിഷ് ഉണ്ടാക്കാനാണ് ഇത് മുഖ്യമായും ഉപയോഗിക്കുന്നത്. അലുമിനിയം എക്സ്ട്രൂഷനുകള്‍, ഓട്ടോമൊബൈല്‍ , വൈറ്റ് വെയര്‍, സൈക്കിള്‍ ഭാഗങ്ങള്‍ മുതലായ ലോഹങ്ങളുടെ കൊട്ടിങ്ങിനാണ് പൌഡര്‍ കോട്ടിംഗ് ശ്രദ്ധയോടെ ഉപയോഗിക്കുന്നത്.
മീഡിയം ടെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ് (MDF) തുടങ്ങിയ മറ്റ് പദാര്‍ത്ഥങ്ങള്‍ക്കും പലരീതികളുപയോഗിച്ച് പൌഡര്‍ കോട്ടിംഗ് ചെയ്യാന്‍ നവീന സാങ്കേതികവിദ്യകള്‍ സഹായിക്കുന്നു.
പരമ്പരാഗത ദ്രാവക കൊട്ടിങ്ങിനെ അപേക്ഷിച്ച് പൌഡര്‍ കൊട്ടിങ്ങിന്‍റെ സവിശേഷതകള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
പൌഡര്‍ കൊട്ടിങ്ങുകള്‍ ബഷ്പീകരിക്കുന്ന ഓര്‍ഗാനിക് സംയുക്തങ്ങള്‍ (VoC) തീരെ (വളരെ കുറഞ്ഞ അളവില്‍ ) പുറത്തുവിടുന്നില്ല.
റണ്ണിംഗോ സാഗ്ഗിംഗോ കൂടാതെ തന്നെ പരമ്പരാഗത ദ്രാവക കൊട്ടിങ്ങുകളേക്കാള്‍ കട്ടികൂടിയ കൊട്ടിങ്ങുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നു.
പൌഡര്‍ കോട്ടിംഗ് ഓവര്‍ സ്പ്രേ പുനരുപയോഗിക്കുന്നതിനാല്‍ കൊട്ടിങ്ങിനെ ഏകദേശം 100% ഉപയോഗിക്കാന്‍ കഴിയുന്നു.
ഇതിന്‍റെ നിര്‍മ്മാണം വളരെ കുറഞ്ഞ മാരകമായ അവശിഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ.
ഉപകരണങ്ങളും പ്രവര്‍ത്തന ചിലവും പരമ്പരാഗത രീതിയേക്കാള്‍ കുറവാണു
അസാധ്യമായ പല പ്രഭാവങ്ങളും നേടിയെടുക്കാന്‍ സാധിക്കുന്നു
തിരശ്ചീനമായ കൊട്ട് ചെയ്ത പ്രതലങ്ങളും തമ്മില്‍ കാഴ്ച്ചയില്‍ വളരെ കുറവ് വ്യത്യാസങ്ങളേ ദ്രാവക കൊട്ടിങ്ങിനെ അപേക്ഷിച്ച് പൌഡര്‍ കൊട്ടിങ്ങിനുള്ളൂ

 ***********************************************************